പ്രാങ്ക് കോൾ പാളിയതോടെ മാപ്പു പറഞ്ഞ് ആർ ജെ അഞ്ജലി. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആർ ജെ അഞ്ജലി്കകെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ......
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മിസൈലാക്രമണം നടത്തിയത്. ......
ടെഹ്റാൻ : ലോകം സാക്ഷിയാകുന്നത് യഥാര്‍ത്ഥ ചാനൽ യുദ്ധത്തിന്. ചാനലുകൾ തമ്മിൽ വാര്ത്താസംബന്ധിയായി പോരടിക്കുന്നതിനെയാണ് ചാനൽ വാര് എന്ന തരത്തിൽ വ്യാഖാനിക്കപ്പെടുന്നത്. ......
പശ്ചിമേഷ്യയിൽ അശാന്തി പരന്നിട്ട് നാളുകളേറെയായി. ഇസ്രയേൽ - ഇറാൻ സംഘർഷമാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ ആശങ്കയായി മാറുന്നത്.......
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) വനിതാ വിഭാഗം AI ERP System സെമിനാർ നടത്തി
എഞ്ചിനീയറിംഗ് പ്രാക്ടീസുകളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രമുഖ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി "AI ERP System" എന്ന വിഷയത്തിൽ വിജ്ഞാനപ്രദമായ ഒരു സെമിനാർ CANTRO CAPITAL Rotana Hotel Doha-യിൽ വിജയകരമായി സംഘടിപ്പിച്ചു.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) – ഖത്തർ ചാപ്റ്റർ വനിതാ വിഭാഗം “Ocean Insights” എന്ന പേരിലുള്ള വിദ്യാഭ്യാസ പരമ്പരയുടെ രണ്ടാം എഡിഷൻ വിജയകരമായി നടത്തി. “Harnessing the Power of AI ERP Systems” എന്ന വിഷയം ആസ്പദമാക്കി നടന്ന ഈ സെഷൻ എഞ്ചിനീയർമാരെ, അക്കാദമിക്കുകളെ, വ്യവസായ വിദഗ്ധരെയെല്ലാം ആകർഷിക്കുകയും എന്റർപ്രൈസ് മാനേജുമെന്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസിച്ചുവരുന്ന പങ്ക് പരിശോധിക്കാൻ അവസരം നൽകുകയും ചെയ്തു. ......
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാട്ടര്‍ലൂ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇടതുമുന്നണി പരാജയം സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.നിലമ്പൂരില്‍ യു.ഡി.എഫ്. ......
ദോഹ: രോഗിയുമായി ആംബുലൻസ് ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിക്കുമ്പോൾ തന്നെ പാരാമെഡിക്കുകൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് തത്സമയം മെഡിക്കൽ വിവരങ്ങൾ അയയ്ക്കാൻ കഴിയുന്ന സംവിധാനം ക്രമീകരിച്ച്
ഹമദ് മെഡിക്കൽ കോർപ്പറേഷനിൻ (HMC). ആംബുലൻസുകളെ ആശുപത്രികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന
നൂതന സാങ്കേതിക സംവിധാനത്തിലുള്ള ആംബുലൻസ് സർവീസ്
ഏറെപ്രയോജനപ്രദമാകും.അത്യാഹിത കേസുകളിൽ മുൻകൂട്ടി തയ്യാറെടുക്കാനും വേഗത്തിൽ ചികിത്സഉറപ്പാക്കാനും കഴിയുന്നതാണ്പുതിയ സംവിധാനം.
ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഈ സംവിധാനം പ്രത്യേകിച്ചും സഹായകരമാണ്. ......
നിലമ്പൂര്‍: എസ്.എഫ്.ഐ.ഒ. നല്കിയ കുറ്റപത്രത്തില്‍ കരിമണല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ മൊഴിനല്‍കിയെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിയായി ലഭിച്ച പണം അഴിമതിപ്പണമാണെന്ന് അംഗീകരിക്കാന്‍ സി.പി.എം. ......
ഇറാന്റെ തലസ്ഥാന നഗരിയിലെ ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
'ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ......
കൊച്ചി: മഴയെ വെല്ലുന്ന സ്വീകാര്യതയാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയ്ക്ക് ലഭിച്ചതെന്നും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംവിധായകന് എസ് .വിപിന്‍. എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......